Kerala
സ്വകാര്യ ആശുപത്രി ഉടമയായ ഡോക്ടറുടെ ആത്മഹത്യ; സാമൂഹ്യമാധ്യമങ്ങളിലെ അപവാദ പ്രചാരണങ്ങള്‍ പരിശോധിക്കും

തിരുവനന്തപുരം | കൊല്ലത്ത് സ്വകാര്യ ആശുപത്രി ഉടമ ഡോക്ടര്‍ അനൂപ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം തുടങ്ങി. സാമൂഹിക മാധ്യമങ്ങളിലുടെ ഡോക്ടര്‍ക്ക് എതിരെ നടത്തിയ അപവാദ പ്രചരണങ്ങള്‍ ഉള്‍പ്പെടെ സൈബര്‍ പോലീസിന്റെ സഹായത്തോടെ അന്വേഷിക്കുമെന്ന് സിറ്റി പോലീസ് കമ്മിഷണര്‍ അറിയിച്ചു. ആശുപത്രിയില്‍ ശസ്ത്രക്രിയക്കിടെ കുട്ടി മരിച്ച സംഭവത്തില്‍ കൊല്ലം അസിസ്റ്റന്റ് പോലീസ് കമ്മിഷണറും അന്വേഷണം തുടങ്ങി.
സൈബര്‍ നിയമപ്രകാരം സാമൂഹികമാധ്യമങ്ങളിലൂടെ ഡോക്ടറെ അപകീര്‍ത്തിപ്പെടുത്തി എന്ന് ഐ എം എയും ബന്ധുക്കളും ആരോപിക്കുന്ന സാഹചര്യത്തില്‍ സാമൂഹികമാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ ഉള്‍പ്പടെ പരിശോധിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. കുട്ടിമരിച്ചതിന് ശേഷം ഡോക്ടറുടെ മോബൈല്‍ ഫോണിലേക്ക് വന്ന കോളുകളും സൈബര്‍ സംഘം പരിശോധിക്കും.
---- facebook comment plugin here -----