Kerala
പ്രവാസി വ്യവസായിയുടെ ആത്മഹത്യ;' ആന്തുര്‍ നഗരസഭാ ചെയര്‍പേഴ്‌സണ് പോലീസിന്റെ ക്ലീന്‍ ചിറ്റ്

കണ്ണൂര്‍ | ഓഡിറ്റോറിയത്തിന് പ്രവര്‍ത്തനാനുമതി കിട്ടാത്തത്തില്‍ മനംനൊന്ത് പ്രവാസി വ്യവസായി സാജന്‍ പാറയില്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആരോപണ വിധേയരായ ആന്തുര്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ പി കെ ശ്യാമള, നഗരസഭാ സെക്രട്ടറി, ടെക്‌നിക്കല്‍ എന്‍ജിനിയര്‍ എന്നിവര്‍ക്ക് പോലീസിന്റെ ക്ലീന്‍ ചിറ്റ്. ഇതു സംബന്ധിച്ച അന്തിമ റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കും.
ആര്‍ക്കെതിരേയും ആത്മഹത്യ പ്രേരണക്കുറ്റം ചുമത്താതെയാണ് പോലീസ് കേസ് അവസാനിപ്പിക്കുന്നത്. സാമ്പത്തിക ബുദ്ധിമുട്ടാകാം സാജന്റെ ആത്മഹത്യയിലേക്ക് നയിച്ചതെന്നും നഗരസഭക്ക് വീഴ്ചയുണ്ടായിട്ടില്ലെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. കേസില്‍ പി കെ ശ്യാമളക്ക് യാതൊരു പങ്കുമില്ലെന്നാണ് കണ്ടെത്തല്‍.
അതേസമയം കണ്‍വെന്‍ഷന്‍ സെന്ററിന് അനുമതി വൈകിപ്പിക്കാന്‍ താന്‍ ഇടപെട്ടിട്ടില്ലെന്ന് നഗരസഭാ അധ്യക്ഷ പി കെ ശ്യാമള പറഞ്ഞു. വിവാദം സിപിഎമ്മിന് പേരുദോഷം ഉണ്ടാകുന്ന തരത്തിലായിരുന്നു. ചെയ്യാത്ത തെറ്റിന് ആക്രമിക്കാനുള്ള ശ്രമമുണ്ടായി. നിലവില്‍ സാജന്റെ കുടുംബവുമായി പ്രശ്‌നങ്ങളില്ലെന്നും ശ്യാമള പറഞ്ഞു