Connect with us

Malappuram

ബാബ്‌രി വിധി മതേതര ഭാരതത്തിനേറ്റ കളങ്കം: ഖലീല്‍ തങ്ങള്‍

Published

|

Last Updated

മലപ്പുറം | സ്വതന്ത്ര ഭാരതത്തിലെ ഏറ്റവും വലിയ ഭീകര പ്രവര്‍ത്തനത്തിന് നേതൃത്വം കൊടുത്തവരെ വെറുതെ വിട്ട സംഭവം ഞെട്ടലുളവാക്കുന്നതാണെന്നും വിധി മതേതര ഭാരതത്തിനേറ്റ കളങ്കമാണെന്നും കേരള മുസ്ലിം ജമാഅത്ത് ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ ബുഖാരി.
വര്‍ഷങ്ങള്‍ നീണ്ട ആസൂത്രണമാണ് ബാബ്‌രി മസ്ജിദ് തകര്‍ത്തതിന് പിന്നിലുള്ളതെന്ന് പകല്‍ പോലെ വ്യക്തമാണ്.

മതേതര ഇന്ത്യക്കേറ്റ ഉണക്കാന്‍ കഴിയാത്ത മുറിവാണ് ബാബ്‌രി പള്ളിയുടെ ധ്വംസനം. തികച്ചും സംയമനം പാലിച്ച്, രാജ്യത്ത് സമാധാനം നില്‍നില്‍ക്കുന്നതിനായി വേദന കടിച്ചമര്‍ത്തി മൗനം ദീക്ഷിച്ച മതേതരവിശ്വാസികളെ പരിഹസിക്കുന്നതിന് തുല്യമാണിത്. എത്ര പ്രകോപനങ്ങളുണ്ടായാലും മുസ്ലിംകള്‍ സമാധാനത്തിന്റെ പാതയില്‍ പ്രവര്‍ത്തിക്കും. പക്ഷെ നീതി നിഷേധത്തിന്റെ തുടര്‍ച്ചകള്‍ക്കൊടുവില്‍ അക്രമികളുടെ സ്വയം നാശമാണെന്നാണ് ചരിത്രപാഠമെന്നും ഖലീല്‍ ബുഖാരി തങ്ങള്‍ പറഞ്ഞു.

Latest