Connect with us

International

അമേരിക്കയില്‍ യുദ്ധ വിമാനം തകര്‍ന്നുവീണു; അപകടം ആകാശത്ത് വച്ച് ഇന്ധനം നിറക്കുന്നതിനിടെ

Published

|

Last Updated

കാലിഫോര്‍ണിയ | അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ ആകാശത്ത് വച്ച് ഇന്ധനം നിറയ്ക്കുന്നതിനിടെ മറൈന്‍ കോര്‍പ്‌സ് എഫ് -35 യുദ്ധവിമാനം തകര്‍ന്നുവീണു. മറ്റൊരു വിമാനവുമായി കൂട്ടിയിടിച്ചാണ് അപകടം. മറൈന്‍ കെ സി- 130 വിമാനത്തില്‍ നിന്നും ഇന്ധനം നിറയ്ക്കുന്നതിനിടെ ഈ വിമാനത്തിന്റെ ചിറകുകളില്‍ കൂട്ടിയിടിച്ചതാണ് അപകടത്തിനിടയാക്കിയത്.

വടക്കുകിഴക്കായി ഉള്‍നാടന്‍ തടാകമായ സാല്‍ട്ടണ്‍ കടലിനടുത്താണ് വിമാനം തകര്‍ന്നുവീണത്. വിമാനത്തിലുണ്ടായിരുന്നവര്‍ ചെറിയ പരുക്കുകളോടെ രക്ഷപ്പെട്ടതായും ജീവനക്കാര്‍ സുരക്ഷിതരാണെന്നും മറൈന്‍ കോര്‍പ്‌സ് പ്രസ്താവനയില്‍ പറഞ്ഞു. കെ സി- 130 വിമാനം സാന്‍ ഡീഗോ നഗരത്തിന് പ്രദേശത്തെ കൃഷിയിടത്തില്‍ അടിയന്തര ലാന്‍ഡിംഗ് നടത്തിയതായും കോര്‍പ്‌സ് അധികൃതര്‍ അറിയിച്ചു.

അപകടത്തില്‍ പെട്ട രണ്ട് വിമാനങ്ങളും സാന്‍ ഡീഗോയിലെ മറൈന്‍ കോര്‍പ്‌സ് എയര്‍ സ്റ്റേഷനില്‍ നിന്നുള്ളവയാണെന്നും സംഭവത്തെ കുറിച്ച് അന്വേഷണം നടത്തിവരികയാണെന്നും പ്രതിരോധ മന്ത്രാലയം അറിയിച്ചു.

Latest