Connect with us

Kerala

കര്‍സേവകരുടെ മുദ്രാവാക്യം ഓര്‍മിപ്പിച്ച് കോടതി വിധിയില്‍ എന്‍ എസ് മാധവന്റെ പരിഹാസം

Published

|

Last Updated

തിരുവനന്തപുരം | ബാബരി മസ്ജിദ് തകര്‍ക്കുമ്പോള്‍ കര്‍സേവകര്‍ ഏറ്റ് വിളിച്ച മുദ്രാവാക്യം ഓര്‍മപ്പെടുത്തി സി ബി ഐ കോടതി വിധിക്കെതിരെ രൂക്ഷ പരിസവുമായി എഴുത്തുകാരന്‍ എന്‍ എസ് മാധവന്‍.

“എക് ധക്കാ ഔര്‍ ദോ” എന്നായിരുന്നു പള്ളി തകര്‍ക്കുമ്പോള്‍ കര്‍സേവന്‍ വിളിച്ച മുദ്രാവാക്യം. ഒന്നു കൂടി തള്ളിയാല്‍ ബാബരി മസ്ജിദ് തകരും എന്നതാണ് ആ മുദ്രാവാക്യത്തിന്റെ അര്‍ഥം.

 

എന്നാല്‍ കര്‍സേവകര്‍ അത് ഏറ്റുവിളിച്ചത് പള്ളി തകര്‍ക്കാനായിരുന്നില്ല, ഏതോ പഴയ കാര്‍ തള്ളാനായിരുന്നെന്നും എന്‍ എസ് മാധവന്‍ പറഞ്ഞു. ട്വിറ്ററിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

 

 

 

Latest