Connect with us

Saudi Arabia

കൊവിഡ് :സഊദിയില്‍ 27 മരണം; 539 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

Published

|

Last Updated

ദമാം  |സഊദിയില്‍ ഇരുപത്തി നാല് മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന 27 പേര്‍ മരിക്കുകയും 696 രോഗികള്‍ രോഗമുക്തി നേടുകയും ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു

302 പുരുഷന്മാര്‍ക്കും 237 സ്ത്രീകളുമടക്കം 539 പേര്‍ക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. രോഗികളില്‍ 59 പേര്‍ കുട്ടികളും 22 പേര്‍ പ്രായം ചെന്നവരുമാണ്. 334,187 ആളുകള്‍ക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത് .ഇവരില്‍ 318 542 രോഗികള്‍ക്ക് അസുഖം ഭേദമായതോടെ ആകെ രോഗമുക്തി നേടിയവരുടെ നിരക്ക് 95.32 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്. ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണത്തിലും കുറവാണ് രേഖപ്പെടുത്തിയിക്കുന്നത് ,10,906 പേര്‍ .ഇവരില്‍ 1,005 പേരുടെ നില ഗുരുതരമായി തുടരുകയാണെന്നും മന്ത്രാലയം പറഞ്ഞു

ജിദ്ദ 04,മക്ക 03,അല്‍-ഹുഫൂഫ് 03, ത്വാഇഫ് 4, റിയാദ് 02,അബഹ 02,നജ്‌റാന്‍ 02, ജീസാന്‍ 02, മദീന 01,ബുറൈദ 01,ഹഫര്‍ അല്‍ബാത്വിന്‍ 01,റിജാല്‍ അല്‍മ 01, റഫ്ഹ 01 എന്നീ പ്രദേശങ്ങളിലാണ് ചൊവ്വാഴ്ച മരണങ്ങള്‍ സ്ഥിരീകരിച്ചത്.

Latest