Connect with us

Pathanamthitta

പത്തനംതിട്ടയില്‍ 590 പേര്‍ വീടുകളില്‍ ചികിത്സയില്‍

Published

|

Last Updated

പത്തനംതിട്ട |:പത്തനംതിട്ടയില്‍ കൊവിഡ്19 ബാധിതരായ 590 പേര്‍ വീടുകളില്‍ ചികിത്സയില്‍. പത്തനംതിട്ട ജില്ലക്കാരായ 1728 പേരാണ് രോഗികളായിട്ടുള്ളത്. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 7 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 31 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്.

അഞ്ച് പേരുടെ സമ്പര്‍ക്ക പശ്ചാത്തലം വ്യക്്തമല്ല. ഇതടക്കം 19110 പേര്‍ നിരീക്ഷണത്തിലാണ്. 2089 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. ജില്ലയുടെ ഇന്നലത്തെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 6.05 ശതമാനമാണ്. ജില്ലയില്‍ ഇന്നലെ 137 പേര്‍ രോഗമുക്തരായി