Connect with us

International

ഉക്രൈന്‍ വിമാനാപകടം: മരിച്ചവരുടെ എണ്ണം 26 ആയി

Published

|

Last Updated

കീവ് | ഉക്രൈനില്‍ സൈനിക വിമാനം തകര്‍ന്ന് മരിച്ചവരുടെ എണ്ണം 26 ആയി. പരുക്കേറ്റ് ആശുപത്രിയിലായിരുന്ന രണ്ടുപേരില്‍ ഒരാള്‍ കൂടി മരണപ്പെട്ടതോടെയാണിത്. കിഴക്കന്‍ നഗരമായ കാര്‍കിവിന് സമീപത്തായാണ് വെള്ളിയാഴ്ച വൈകിട്ടോടെ അപകടമുണ്ടായത്.

20 യുവ കാഡറ്റുകളും ഏഴ് ജീവനക്കാരുമായി സഞ്ചരിച്ച അന്റോണോവ്-26 വിമാനമാണ് തകര്‍ന്നത്. കുഗ്വിവ് സൈനിക വിമാനത്താവളത്തിന് രണ്ട് കിലോമീറ്റര്‍ അകലെ വച്ചാണ് വിമാനം തകര്‍ന്ന് കത്തിയമര്‍ന്നത്. അഗ്നിശമന ഒരുമണിക്കൂറോളം പ്രയത്‌നിച്ചാണ് തീയണച്ചത്. ഉക്രൈന്‍ പ്രസിഡന്റ് വ്‌ളോദിമിര്‍ സെലന്‍സ്‌കി സംഭവ സ്ഥലം സന്ദര്‍ശിച്ചു.