ഗായകന്‍ എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ നില അതീവ ഗുരുതരം

Posted on: September 24, 2020 7:51 pm | Last updated: September 24, 2020 at 9:23 pm

ചെന്നൈ |  കൊവിഡ് അടക്കം നിരവധി അസുഖങ്ങളുമായി  ചികിത്സയില്‍ കഴിയുന്ന ഗായകന്‍ എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ നില അതീവ ഗുരുതരം. സാധ്യമായ എല്ലാ വൈദ്യസഹായവും അദ്ദേഹത്തിന് നല്‍കുന്നുണ്ടങ്കിലും ഏറെ ഗുരുതരാവസ്ഥയിലാണെന്ന് അദ്ദേഹം ചികിത്സയില്‍ കഴിയുന്ന ചെന്നൈയിലെ എം ജി എം ഹെല്‍ത്ത് കെയര്‍ ആശുപത്രി അധികൃതര്‍ മെഡിക്കല്‍ ബുള്ളറ്റില്‍ അറിയിച്ചു.

നേരിയ കൊവിഡ് ലക്ഷണങ്ങളോടെ കഴിഞ്ഞ ആഗസ്റ്റ് അഞ്ചിനാണ് എസ് പി ബിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആഗസ്റ്റ് 13ന് അദ്ദേഹത്തിന്റെ ശരീരത്തിലെ ഓക്സിജന്റെ അളവ് കുറഞ്ഞിരുന്നു. തുടര്‍ന്ന് അദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയും വെന്റിലേറ്റര്‍ സഹായം നല്‍കുകയും ചെയ്തിരുന്നു. പ്ലാസ്മ തെറാപ്പിക്കുംവിധേയനാക്കി. പിന്നീട്എസ് പിബി യുടെ ആരോഗ്യനില മെച്ചപ്പെട്ടുവെന്ന് സെപ്റ്റംബര്‍ 19ന് അദ്ദേഹത്തിന്റെ മകന്‍ അവകാശപ്പെട്ടിരുന്നു. അദ്ദേഹം വായിലൂടെ ഭക്ഷണം കഴിക്കാന്‍ തുടങ്ങിയെന്നും റിപ്പോര്‍്ട്ടുണ്ടായിരുന്നു. ഇതിനിടെയാണ് ഇന്ന് അസുഖം രൂക്ഷമായതയി മെഡിക്കല്‍ ബുള്ളറ്റിന്‍ ഇറങ്ങിയിരിക്കുന്നത്.