ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍ എസ് യു വി ബുക്കിംഗ് ആരംഭിച്ചു; അടുത്ത മാസം 15ന് ഇന്ത്യന്‍ വിപണിയില്‍

Posted on: September 24, 2020 7:29 pm | Last updated: September 24, 2020 at 7:29 pm

മുംബൈ | ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍ എസ് യു വിയുടെ ബുക്കിംഗ് ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ ഇന്ത്യ ആരംഭിച്ചു. അടുത്ത മാസം 15നാണ് വാഹനം ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുക. ഓണ്‍ലൈനിലാണ് ബുക്കിംഗ് സൗകര്യം.

69.99 ലക്ഷം മുതലാണ് എക്‌സ് ഷോറൂം വില ആരംഭിക്കുന്നത്. പുറത്തിറങ്ങാനിരിക്കുന്ന 007 ഹോളിവുഡ് സിനിമയില്‍ അവതരിപ്പിച്ചതിനാല്‍ ജെയിംസ് ബോണ്ട് എസ് യു വി എന്നും ഇതിനെ വിളിക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം ഫ്രാങ്ക്ഫര്‍ട്ട് മോട്ടോര്‍ ഷോയിലാണ് ഈ മോഡല്‍ ആദ്യമായി അവതരിപ്പിച്ചത്.

കഴിഞ്ഞ ഫെബ്രുവരിയില്‍ തന്നെ ഇതിന്റെ ഇന്ത്യയിലെ വില ജാഗ്വാര്‍ പ്രഖ്യാപിച്ചിരുന്നു. ജൂണില്‍ ഇറക്കാനായിരുന്നു തീരുമാനം. എന്നാല്‍, കൊവിഡ് വ്യാപനം മുന്‍നിര്‍ത്തി മാറ്റം വരുത്തുകയായിരുന്നു. മൂന്ന് ഡോര്‍, അഞ്ച് ഡോര്‍ എന്നീ വ്യത്യസ്ത ബോഡികളിലും അഞ്ച് വകഭേദങ്ങളിലും വാഹനം ലഭ്യമാകും.

ALSO READ  അപൂര്‍വ കണ്ടെത്തലുമായി ഇന്ത്യയുടെ ആസ്‌ട്രോസാറ്റ്