തമിഴ്‌നാട്ടിൽ പട്ടാപ്പകൽ യുവാവിനെ വെട്ടിക്കൊന്നു

Posted on: September 24, 2020 6:23 pm | Last updated: September 24, 2020 at 6:23 pm

ചെന്നൈ |  തമിഴ്‌നാട്ടിലെ റാണിപേട്ടിൽ പട്ടാപ്പകൽ നാല് പേർ ചേർന്ന് യുവാവിനെ വെട്ടിക്കൊന്നു. ഇന്നലെ ഇരകോണം ന്യൂ ബസ് സ്റ്റാൻഡിന് സമീപമുള്ള ടാസ്മാക് ഔട്ട്‌ലെറ്റിന് സമീപമാണ് സംഭവം. ഗോകുൽ (28) എന്ന യുവാവാണ് ദാരുണമായി കൊല്ലപ്പെട്ടത്. പ്രതികളെ കണ്ട് രക്ഷപ്പെടാൻ ശ്രമിച്ച ഗോകുലിനെ പിന്തുടർന്ന് മൂർച്ചയേറിയ ആയുധം കൊണ്ട് വെട്ടികൊലപ്പെടുത്തുകയായിരുന്നു.

പ്രതികളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെന്നും കുറ്റകൃത്യത്തിന്റെ ഉദ്ദേശ്യം വ്യക്തമല്ലെന്നും പോലീസ് പറഞ്ഞു. സ്ഥലത്തുള്ള സി സി ടി വി ക്യാമറകൾ പോലീസ് അന്വേഷണവിധേയമായി പരിശോധിക്കുന്നുണ്ട്.