Connect with us

Kerala

കാപ്പാ നിയമം ലംഘിച്ചു; യുവാവിനെ അറസ്റ്റ് ചെയ്തു

Published

|

Last Updated

കൊച്ചി | എറണാകുളം റൂറല്‍ ജില്ലയില്‍ കാപ്പാ നിയമം ലംഘിച്ചതിന് യുവാവിനെതിരെ പോലീസ് കേസെടുത്തു. പള്ളിപ്പുറം ചെറായി കേളന്തറ വീട്ടില്‍ ആഷിക് ബാബുവിനെതിരെയാണ് കേസ്.

മുനമ്പം പോലീസ് സ്റ്റേഷന്‍ പരിധിയില്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ കൊലപാതകശ്രമം, അന്യായമായി സംഘംചേരല്‍ തുടങ്ങി വിവിധ കുറ്റകൃത്യങ്ങള്‍ നടത്തിയ ഇയാളെ എസ് പി .കെ കാര്‍ത്തിക്കിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥിനത്തില്‍ കഴിഞ്ഞ മാര്‍ച്ച് 20ന് ഒരു വര്‍ഷത്തേക്ക് നാടുകടത്തിയിരുന്നു.

ഈ ഉത്തരവ് ലംഘിച്ച് ആഷിക് സെപ്തംബര്‍ 20ന് മുനമ്പം പോലീസ് സ്റ്റേഷന്‍ അതിര്‍ത്തിയില്‍ പ്രവേശിക്കുകയായിരുന്നു. ഇയാളെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.