ലക്ഷണമില്ലാത്ത കൊവിഡ് രോഗികള്‍ വീടുകളില്‍ തന്നെ കഴിയുകയാണ് ഉചിതമെന്ന് മുഖ്യമന്ത്രി

Posted on: September 23, 2020 11:11 pm | Last updated: September 24, 2020 at 9:38 am

തിരുവനന്തപുരം | ലക്ഷണമില്ലാത്ത കൊവിഡ് രോഗികള്‍ കഴിയുന്നതും വീടുകളില്‍ തന്നെ കഴിയുന്നതാണ് നല്ലതെന്ന് മുഖ്യമന്ത്രി പിണറായ വിജയന്‍. ലക്ഷണങ്ങളില്ലാത്ത രോഗികള്‍ക്ക് ആരോഗ്യവകുപ്പിന്റെ നിബന്ധനകള്‍ പാലിച്ച് ഹോം ഐസോലേഷനില്‍ കഴിയാം. കുടുംബാന്തരീക്ഷത്തില്‍, മാനസിക സമ്മര്‍ദമില്ലാതെ കഴിയാന്‍ ഇതു സഹായിക്കും. രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ആരോഗ്യപ്രശ്‌നങ്ങളുള്ള രോഗികള്‍ക്കു മെച്ചപ്പെട്ട പരിചരണമൊരുക്കാനും ഇതിലൂടെ സാധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ലക്ഷണങ്ങളില്ലാത്ത ചില കൊവിഡ് രോഗികളെ ആശുപത്രിയില്‍ പോകാന്‍ വീട്ടുകാരും നാട്ടുകാരും നിര്‍ബന്ധിക്കുന്നതായി ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.