Connect with us

Covid19

ഐ എസ് എല്‍ തുടങ്ങാനിരിക്കെ ആറു താരങ്ങള്‍ക്ക് കൊവിഡ്

Published

|

Last Updated

പനാജി | ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐ എസ് എല്‍) ഫുട്‌ബോള്‍ മാമാങ്കത്തിന് തിരശ്ശീല ഉയരാനിരിക്കേ ആറ് താരങ്ങള്‍ക്ക് കൊവിഡ്. എ ടി കെ, മോഹന്‍ ബഗാന്‍, എഫ് സി ഗോവ, ഹൈദരാബാദ് എഫ് സി എന്നീ ടീമുകളിലെ കളിക്കാര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

ഗോവയില്‍ ടീമുകള്‍ ബയോ സെക്യൂര്‍ ബബിളില്‍ കടക്കുന്നതിനു മുന്നോടിയായി നടത്തിയ കൊവിഡ് പരിശോധനയിലാണ് ഇവര്‍ കൊവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തിയത്. ഇവരില്‍ രണ്ട് പേര്‍ക്ക് രോഗം ഭേദമായിട്ടുണ്ടെന്നും ബാക്കിയുള്ളവര്‍ സ്വന്തം വീടുകളില്‍ ഐസൊലേഷനിലാണെന്നും ക്ലബ് അധികൃതര്‍ അറിയിച്ചു.

Latest