Connect with us

Covid19

കൊവിഡ്: സഊദിയില്‍ 27 മരണം; 1,102 പേര്‍ക്ക് രോഗമുക്തി

Published

|

Last Updated

ദമാം | സഊദി അറേബ്യയില്‍ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് 27 പേര്‍ മരിച്ചു. 1,102 പേര്‍ക്ക് അസുഖം ഭേദമായി. പുതുതായി 561 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. റിയാദ്- 5, മക്ക- 4, അബഹ- 3, ജിദ്ദ- 2, ദമാം- 2, മദീന- 1, ഹായില്‍- 1, അല്‍-മുബറസ്- 1,ഖമീസ് മുശൈത്ത്- 1,അല്‍ഖര്‍ജ്- 1, ബുറൈദ- 1, അല്‍ഖുവയ്യ- 1, ത്വാഇഫ്- 1, സബിയ- 1, അല്‍-ഉയൂന്‍- 1, അല്‍-സുല്‍ഫി- 1, എന്നീ പ്രദേശങ്ങളിലാണ് ബുധനാഴ്ച കൊവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ മരണസംഖ്യ 4,569 ആയി. മക്ക- 75, ജിദ്ദ- 51, അല്‍-ഹുഫൂഫ്- 38, മദീന- 37, റിയാദ്- 34, ദമാം- 29, യാമ്പു- 26 തുടങ്ങിയ നഗരങ്ങളിലാണ് ഇന്ന് ഏറ്റവും കൂടുതലായി രോഗം സ്ഥിരീകരിച്ച പ്രദേശങ്ങള്‍. ഇവരില്‍ 477 മുതിര്‍ന്നവരും 62 കുട്ടികളും 22 പ്രായം ചെന്നവരുമാണ്.

രാജ്യത്ത് ഇതുവരെ 3,31,359 പേര്‍ക്കാണ് രോഗം കണ്ടെത്തിയത്. ഇതില്‍ 3,13,786 പേര്‍ രോഗമുക്തി നേടിയതോടെ ആകെ രോഗമുക്തരായവരുടെ നിരക്ക് 94.69 ശതമാനമായി ഉയര്‍ന്നു. രാജ്യത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 13,004 ആയി കുറഞ്ഞിട്ടുണ്ട്. ഇവരില്‍ 1,095 പേരുടെ നില ഗുരുതരമായി തുടരുകയാണ്. രോഗബാധിതരെ കണ്ടെത്തുന്നതിനായി ബുധനാഴ്ച 48,854 സ്രവ പരിശോധനകള്‍ കൂടി പൂര്‍ത്തിയാക്കിയതോടെ ആകെ പരിശോധനകളുടെ എണ്ണം 61,90,822 ആയി.

Latest