Connect with us

Kerala

കര്‍ഷക ബില്ലിനെതിരെ കേരളം സുപ്രീം കോടതിയിലേക്ക്

Published

|

Last Updated

തിരുവനന്തപുരം |  കേന്ദ്രസര്‍ക്കാറിന്റെ കര്‍ഷക ദ്രോഹ ബില്ലിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കാടതിയെ സമീക്കും. ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് ഇത് സംബന്ധിച്ച് ഹരജി നല്‍കാന്‍ തീരുമാനിച്ചത്. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖാപനം ഉടന്‍ ഉണ്ടാകും. കേന്ദ്ര സര്‍ക്കാറിന്റെ പുതിയ നിയമം സംസ്ഥാനങ്ങളുടെ അധികാരം കവര്‍ന്നെടുക്കുന്നതാണെന്നാണ് മന്ത്രിസഭാ യോഗത്തിന്റെ വിലയിരുത്തല്‍. ഗുരുതരായ ഭരണഘടനാ വിഷയമാണ് കാര്‍ഷിക ബില്‍ ഉയര്‍ത്തുന്നതെന്നാണ് മന്ത്രിസഭാ യോഗത്തിന്റെ വിലയിരുത്തല്‍.

ഞയറാഴ്ചയാണ് കാര്‍ഷിക ബില്ല് രാജ്യസഭയില്‍ പാസാക്കിയത്. ശബ്ദവോട്ടോടുകൂടിയാണ് ബില്ല് സഭയില്‍ പാസാക്കിയത്. രണ്ട് ബില്ലുകളാണ് രാജ്യസഭയില്‍ പാസാക്കിയിരിക്കുന്നത്. ബില്ലിനെതിരെ കടുത്ത പ്രതിഷേധം പ്രതിപക്ഷം ഉയര്‍ത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് ഏതാനും എം പിമാര്‍ക്ക് സസ്‌പെന്‍ഷനും ലഭിച്ചികരുന്നു.

ഫാര്‍മേഴ്സ് പ്രൊഡ്യൂസ് ട്രെയ്ഡ് ആന്‍ഡ് കൊമേഴ്സ് ബില്‍ 2020, ഫാര്‍മേഴ്സ് എഗ്രിമെന്റ് ഓണ്‍ പ്രൈസ് അഷ്വറന്‍സ് ആന്‍ഡ് ഫാം സര്‍വ്വീസ് ബില്‍ എന്നിവയാണ് രാജ്യസഭയില്‍ പാസാക്കിയിരിക്കുന്നത്. എസന്‍ഷ്യല്‍ കമ്മോഡിറ്റീസ് (ഭേദഗതി) ബില്‍ പരിഗണിക്കാനായില്ല.