മന്ത്രി വി എസ് സുനില്‍ കുമാറിന് കൊവിഡ്

Posted on: September 23, 2020 11:39 am | Last updated: September 23, 2020 at 2:56 pm

തൃശ്ശൂര്‍ |  കൃഷിമന്ത്രി വി എസ് സുനില്‍ കുമാറിന് കൊവിഡ് 19 സ്ഥിരീകരിച്ചു. തിരുവനന്തപുരത്തുള്ള മന്ത്രി ഇന്ന് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. കാര്യമായ ആരോഗ്യ പ്രശ്‌നങ്ങളൊന്നുമില്ല. മന്ത്രിക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ സ്്റ്റാഫ് അംഗങ്ങളും മന്ത്രിയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരും നിരീക്ഷണത്തില്‍ പോകും. സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിക്കുന്ന മൂന്നാമത്തെ മന്ത്രിയാണ് സുനില്‍കുമാര്‍. നേരത്തെ മന്ത്രിമാരായ തോമസ് ഐസകിനും ഇ പി ജയരാജനും രോഗം സ്ഥിരീകരിച്ചിരുന്നു. രോഗ മുക്തരായ ഇരുവരും ആശുപത്രി വിടുകയും ചെയ്തിരുന്നു.