Connect with us

Kerala

ലൈഫ് മിഷന്‍ പദ്ധതി സംബന്ധിച്ച് വിജിലന്‍സ് പ്രാഥമിക അന്വേഷണം നടത്തും

Published

|

Last Updated

തിരുവനന്തപുരം   ലൈഫ്മിഷന്‍ പദ്ധതിയിലെ ക്രമക്കേടുകള്‍ കണ്ടെത്തുന്നതിനായി വിജിലന്‍സ് പ്രാഥമിക അന്വേഷണം നടത്തും. ഇത് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാറിന്റെ ഉത്തരവ് പുറത്ത് ഇറങ്ങി. റെഡ് ക്രസന്റുമായുള്ള എല്ലാ ഇടപാടും അന്വേഷണ പരിധിയില്‍ വന്നേക്കും. കമ്മീഷന്‍ കൈപ്പറ്റി എന്നതും അന്വേഷണ പരിധിയില്‍ ഉള്‍പ്പെടും. ലൈഫ് മിഷനില്‍ സംസ്ഥാന സര്‍ക്കാറിന്റെ ആദ്യ അന്വേഷണമാണ് ഇത്. പ്രാഥമിക അന്വേഷണത്തില്‍ ക്രമക്കേട് കണ്ടെത്തിയാല്‍ പിന്നീട് വിശദമായ അന്വേഷണത്തിന് സര്‍ക്കാര്‍ വിജിലന്‍സിനോട് ആവശ്യപ്പെടും.

ലൈഫ് മിഷന്‍ പദ്ധതി സംബന്ധിച്ച് പ്രതിപക്ഷം ഏറെ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. വടക്കാഞ്ചേരി ലൈഫ് മിഷന്‍ ഫ്‌ളാറ്റുമായി ബന്ധപ്പെട്ടായിരുന്നു ഏറെ ആരോപണങ്ങള്‍. ഇതെല്ലാം പരിശോധിക്കുമെന്ന് മുഖ്യമന്ത്രി വാര്‍ത്താസ്‌മേളനങ്ങളില്‍ അറിയിക്കുകയും ചെയ്തിരുന്നു. പ്രതിപക്ഷം രണ്ട് മാസത്തോളമായി ആരോപണം ഉന്നയിക്കുന്ന പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ വിജിലന്‍സിന് പ്രാഥമിക അന്വേഷണത്തിന് ശിപാര്‍ശ നല്‍കിയത്.