പുരുഷന്‍ കടലുണ്ടി എംഎല്‍എക്ക് കൊവിഡ് സ്ഥിരീകരിച്ചു

Posted on: September 22, 2020 10:13 pm | Last updated: September 23, 2020 at 8:56 am

കോഴിക്കോട് | ബാലുശ്ശേരി എംഎല്‍എ പുരുഷന്‍ കടലുണ്ടിക്ക് കൊവിഡ് രോഗബാധ സ്ഥിരീകരിച്ചു. ഇദ്ദേഹത്തിന്റെ ഡ്രൈവര്‍ക്ക് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതോടെയാണ് എംഎല്‍എയെ പരിശോധനക്ക് വിധേയനാക്കിയത്. ഇദ്ദേഹത്തെ
കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സംസ്ഥാന ധനമന്ത്രി തോമസ് ഐസക്, വ്യവസായ മന്ത്രി ഇ പി ജയരാജന്‍ എന്നിവര്‍ക്ക് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇരുവരും കൊവിഡ് രോഗമുക്തി നേടി. എംപിയും ആര്‍എസ്പി നേതാവുമായ എന്‍ കെ പ്രേമചന്ദ്രന്‍ കൊവിഡ് സ്ഥിരീകരിച്ചു ഡല്‍ഹി എയിംസില്‍ ചികിത്സയിലാണ്.