Connect with us

National

നിസാര വില വര്‍ധനവിലൂടെ കര്‍ഷക പ്രതിഷേധം ഇല്ലാതാക്കാമെന്ന് കേന്ദ്രം കരുതേണ്ട: അമരീന്ദര്‍ സിംഗ്

Published

|

Last Updated

ന്യൂഡല്‍ഹി | റാബി വിളകള്‍ക്ക് താങ്ങുവില വര്‍ധിപ്പിച്ച് കര്‍ഷക പ്രതിഷേധം ശമിപ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തെ വിമര്‍ശിച്ച് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിഗ്. നിസാര വില വര്‍ധിപ്പിച്ച് പ്രതിഷേധം ഇല്ലാതാക്കാമെന്നാണ് കേന്ദ്രം കരുതുന്നെങ്കില്‍ അവര്‍ക്ക് ഇനിയും കാര്യത്തിന്റെ ഗൗരവം മനസ്സിലായിട്ടില്ലെന്ന് വേണം കരുതാന്‍.

വിളകള്‍ക്കു താങ്ങുവില നല്‍കുന്നതും, ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ നിര്‍ത്തലാക്കുന്നതിനും വഴിവെക്കുന്ന ഫാം ബില്ലിനെതിരെ സമരം ചെയ്യുന്ന കര്‍ഷകരെ കേന്ദ്രം പരിഹസിക്കുകയാണ് . കര്‍ഷകരോട് ഹൃദയശൂന്യമായ നിലപാടാണ് കേന്ദ്രം എടുക്കുന്നത്. നിങ്ങളുടെ ഹീനമായ പ്രവൃത്തിക്കാരണം ഉപജീവനമാര്‍ഗം നഷ്ടപ്പെടുന്ന ഒരാള്‍ക്ക് നേരെ അപ്പകഷ്ണം എറിഞ്ഞ് കൊടുക്കുകയാണ് നിങ്ങള്‍ ചെയ്യുന്നതെന്നും അമരീന്ദര്‍ കൂട്ടിച്ചേര്‍ത്തു.

 

---- facebook comment plugin here -----

Latest