നര്‍സോ 20 സീരീസ് ഇന്ത്യയിലിറക്കി റിയല്‍മി

Posted on: September 21, 2020 3:30 pm | Last updated: September 21, 2020 at 3:34 pm

ന്യൂഡല്‍ഹി | റിയല്‍മി നര്‍സോ 20, 20എ, 20 പ്രോ തുടങ്ങിയവ ഇന്ത്യന്‍ വിപണിയില്‍ എത്തി. വാട്ടര്‍ഡ്രോപ് സ്റ്റൈല്‍ ഡിസ്പ്ലേ നോച്ചുമായാണ് നര്‍സോ20, 20എ എന്നിവ വരുന്നത്. അതേസമയം ഹോള്‍ പഞ്ച് ഡിസൈനിലാണ് പ്രോ.

നര്‍സോ20, 20എ എന്നിവക്ക് ട്രിപ്പിള്‍ റിയര്‍ ക്യാമറയും പ്രോക്ക് ക്വാഡ് റിയര്‍ ക്യാമറയുമാണ്. നര്‍സോ 20 (4ജിബി+64ജിബി)യുടെ വില 10,499 രൂപയും 128ജിബിക്ക് 11,499 രൂപയുമാണ് വില. നര്‍സോ 20എക്ക് (3ജിബി+32ജിബി) 8,499 രൂപയും 4ജിബി+64ജിബിക്ക് 9,499 രൂപയുമാണ് വില.

നര്‍സോ 20 പ്രോക്ക് (6ജിബി+64ജിബി) 14,999 രൂപയും 8ജിബി+128ജിബിക്ക് 16,999 രൂപയുമാണ് വില. ഇതിന്റെ വില്‍പ്പന വെള്ളിയാഴ്ച ഉച്ചക്ക് 12 മുതല്‍ ആരംഭിക്കും. നര്‍സോ 20 ഈ മാസം 28ന് 12 മണിക്കും 20 എ ഈ മാസം 30ന് ഉച്ചക്ക് 12 മണിക്കുമാണ് വിൽപ്പന ആരംഭിക്കുക. ഫ്ളിപ്കാര്‍ട്ട്, റിയല്‍മി.കോം, തിരഞ്ഞെടുത്ത സ്റ്റോറുകള്‍ എന്നിവിടങ്ങളില്‍ ഈ ഫോണുകള്‍ ലഭിക്കും.

ALSO READ  ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍ എസ് യു വി ബുക്കിംഗ് ആരംഭിച്ചു; അടുത്ത മാസം 15ന് ഇന്ത്യന്‍ വിപണിയില്‍