Connect with us

Gulf

ജിസാന്‍ അല്‍-ഷുഖൈക്കില്‍ പുതിയ 'ഫിഷര്‍മാന്‍ പോര്‍ട്ട്' തുറന്നു

Published

|

Last Updated

ജിസാന്‍ | സഊദിയിലെ ചെങ്കടല്‍ മേഖലയിലെ പ്രധാന മത്സ്യബന്ധന മേഖലയായ ജിസാന്‍ അല്‍-ഷുഖൈക്കില്‍ നിര്‍മാണം പൂര്‍ത്തിയായ പുതിയ മത്സ്യബന്ധന തുറമുഖം “ഫിഷര്‍മാന്‍ പോര്‍ട്ട്” തുറന്നു കൊടുത്തതായി സഊദി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. സഊദി ഇലക്ട്രിസിറ്റി കമ്പനിയുടെ സഹകരണത്തോടെയാണ് പദ്ധതി പൂര്‍ത്തിയാക്കിയത്. 1,15,050 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണത്തില്‍ ഒരേ സമയം 120 മത്സ്യബന്ധന ബോട്ടുകള്‍ക്ക് അടുക്കാന്‍ കഴിയുന്ന രീതിയിലാണ് പോര്‍ട്ട് നിര്‍മിച്ചിട്ടുള്ളത്.

രാജ്യത്തെ മത്സ്യബന്ധന മേഖലയെ ശക്തിപ്പെടുത്താന്‍ ലക്ഷ്യമിട്ടാണ് പുതിയ പദ്ധതി. കൂടാതെ ഫിഷറീസ്, ബോര്‍ഡര്‍ ഗാര്‍ഡുകള്‍ എന്നിവക്കായി പ്രത്യേക കെട്ടിടങ്ങളും, മോണിറ്ററിംഗ് ഉപകരണങ്ങള്‍, ഇന്ധന സ്റ്റേഷന്‍, കടലിലേക്ക് ബോട്ടുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നതിനുള്ള ബെര്‍ത്ത്, ലൈറ്റിംഗ് വേവ് ബ്രേക്കര്‍ എന്നിവയുടെ നിര്‍മാണവും പൂര്‍ത്തിയായിട്ടുണ്ട്.
പ്രാദേശിക മത്സ്യ വ്യവസായം പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം സാമൂഹിക ഉത്തരവാദിത്തം നിര്‍വഹിക്കുന്നതിന്റെ ഭാഗമായി കൂടിയാണ് “സഊദി ഇലക്ട്രിസിറ്റി” കമ്പനി തുറമുഖം, പരിസ്ഥിതി, കൃഷി, ജല, ഫിഷറീസ് മന്ത്രാലവുമായി സഹകരിച്ച് രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളില്‍ പുതിയ സംരംഭങ്ങള്‍ക്ക് തുടക്കം കുറിച്ചിരിക്കുന്നത്. ഇത്തരം പദ്ധതികള്‍ മത്സ്യബന്ധനവും സംഭരണവും ഗതാഗതവും കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും കമ്പനി അധികൃതര്‍ പറഞ്ഞു.

Latest