Connect with us

Kerala

കൊവിഡ് ബാധിതനായ ഡോക്ടര്‍ മരിച്ചു; മരിച്ചത് തിരുവനന്തപുരം സ്വദേശി

Published

|

Last Updated

തിരുവനന്തപുരം| സംസ്ഥാനത്ത് ഡോക്ടര്‍ കൊവിഡ് ബാധിച്ച് മരിച്ചു. അട്ടക്കുളങ്ങര കെബിഎം ക്ലിനിക്ക് നടത്തിയിരുന്ന ഡോ എം എസ് ആബ്ദിനാണ് കൊവിഡ് ബാധിച്ച് മരിച്ചത്.

സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിക്കുന്ന ആദ്യത്തെ ഡോക്ടറാണ് ഇദ്ദേഹം. കഴിഞ്ഞ ശനിയാഴ്ച വരെ രോഗികളെ ശുശ്രൂഷിച്ചിരുന്ന അദ്ദേഹം തിങ്കളാഴ്ച മുതല്‍ കൊവിഡ് ബാധിതനായി ചികിത്സയിലായിരുന്നു. വെന്റിലേറ്റര്‍ സഹായത്തോടെയായിരുന്നു ജീവന്‍ നിലനിര്‍ത്തിയിരുത്. ഇന്ന് രാവിലെയാണ് ഡോക്ടര്‍ മരിച്ചത്.

350 ലേറെ ഡോക്ടര്‍മാരുടെ മരണങ്ങള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്നു. കേരളത്തില്‍ ഇതാദ്യമാണ് കൊവിഡ് മൂലം ഒരു ഡോക്ടറുടെ മരണം റിപ്പോര്‍ട്ട് ചെയ്യുന്നത്.