Kerala
കേരള സര്‍വ്വകലാശാല അസിസ്റ്റന്റ് നിയമന കേസ് ക്രൈംബ്രാഞ്ച് എഴുതി തള്ളി

തിരുവനന്തപുരം | നേരത്തെ വലിയ വവാദങ്ങള്‍ക്കിടയാക്കിയ കേരള സര്‍വകലാശാല അസിസ്റ്റന്റ് നിയമന കേസ് ക്രൈംബ്രാഞ്ച് എഴുതി തള്ളി. ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചു. സി പി എം ബന്ധമുള്ളവര്‍ക്ക് നിയമനം നല്‍കി എന്ന ആരോപണത്തില്‍ തെളിവില്ലെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് കേസ് ഒഴിവാക്കിയത്. സര്‍വകലാശാല മുന്‍ വി സി, രജിസ്ട്രാര്‍, അഞ്ച് സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ എന്നിവരായിരുന്നു കേസിലെ പ്രതികള്‍.
മുന്‍ വി സി അടക്കമുള്ളവരെ പ്രതികളാക്കി നേരത്തെ ക്രൈം ബ്രാഞ്ച് കുറ്റപത്രം നല്‍കിയിരുന്നു. അസിസ്റ്റന്റ് നിയമത്തില്‍ തട്ടിപ്പ് നടത്തിയെന്നും കുറ്റപത്രത്തില്‍ പറഞ്ഞിരുന്നു. എന്നാല്‍ തുടരന്വേഷണത്തിലാണ് തെളിവില്ലെന്ന് കണ്ടെത്തിയത്. കൂടാതെ കേസ് നിലനില്‍ക്കില്ലെന്ന് നിയമോപദേശം ലഭിച്ചതായും ക്രൈംബ്രാഞ്ച് വ്യക്തമാക്കി.
---- facebook comment plugin here -----