Connect with us

Oddnews

ട്വിറ്ററില്‍ താരമായി ഓട്ടോമാറ്റിക് പാനി പുരി മെഷീന്‍

Published

|

Last Updated

റായ്പൂര്‍ | കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പരമാവധി സമ്പര്‍ക്കം ഒഴിവാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി തെരുവ് കച്ചവടക്കാരന്‍ വികസിപ്പിച്ച ഓട്ടോമാറ്റിക് പാനി പുരി മെഷീന്‍ കൗതുകമാകുന്നു. ഛത്തീസ്ഗഢിലെ റായ്പൂരിലുള്ള പാനിപുരി ഷോപ്പിലാണ് ഈ ഓട്ടോമാറ്റിക് സംവിധാനമുള്ളത്.

ഐ എ എസ് ഉദ്യോഗസ്ഥനായ അവനീഷ് ശരണ്‍ ഇതിന്റെ വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചു. വീട്ടിലേക്ക് കൊണ്ടുപോകുന്നതിന് പകരം കടയില്‍ നിന്ന് ലഭിച്ച് അപ്പോള്‍ തന്നെ ഭക്ഷിക്കേണ്ട പാനി പുരി കൊവിഡ് കാലത്ത് പലരും ഉപേക്ഷിക്കുന്ന വേളയിലാണ് കച്ചവടക്കാരന്റെ പുതിയ ആശയം എല്ലാവരെയും ആകര്‍ഷിക്കുന്നത്. പ്രത്യേക ഫ്‌ളേവറുകളുള്ള ഗ്രേവി ഓട്ടോമാറ്റിക് ആയി നല്‍കുന്ന മെഷീന്‍ ആണ് റായ്പൂരിലെ ഒരു കടയുടമ സംവിധാനിച്ചത്.

“എന്നെ സ്പര്‍ശിക്കൂ, പാനി പുരിയെ അല്ല” എന്ന ഏറ്റവും യോജിക്കുന്ന കുറിപ്പാണ് മെഷീന്റെ മുകളില്‍ ഒട്ടിച്ചത്. കടയുടെ പേരും ഇതുതന്നെയാണ്. ഗാര്‍ലിക്, ഖട്ട മീഠ, ധാനിയ പുതിന തുടങ്ങിയ വ്യത്യസ്ത ഫ്‌ളേവറുകള്‍ക്ക് വെവ്വേറെ മെഷീനുകളാണ്. സെന്‍സറുകള്‍ ഉപയോഗിച്ചാണ് മെഷീന്‍ പ്രവര്‍ത്തിക്കുന്നത്.

 

---- facebook comment plugin here -----

Latest