Connect with us

Covid19

റഷ്യയുടെ കൊവിഡ് വാക്‌സിന്‍ ഇന്ത്യയില്‍ പരീക്ഷണം നടത്തുക ഡോ.റെഡ്ഡീസ് ലാബ്

Published

|

Last Updated

മുംബൈ | കൊവിഡ്- 19നെതിരെ റഷ്യ വികസിപ്പിച്ച സ്പുട്‌നിക് 5 വാക്‌സിന്‍ ഇന്ത്യയില്‍ ക്ലിനിക്കല്‍ പരീക്ഷണം നടത്താനും വിതരണം ചെയ്യാനുമുള്ള കരാര്‍ ഡോ.റെഡ്ഡീസ് ലബോറട്ടറീസിന് ലഭിച്ചു. റഷ്യയുടെ സൊവറിന്‍ വെല്‍ത്ത് ഫണ്ട് ആണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്തെ പ്രധാന മരുന്ന് നിര്‍മാണ കമ്പനിയാണ് ഡോ.റെഡ്ഡീസ്.

ഇന്ത്യയിലെ അനുമതി ലഭിക്കുന്ന മുറയ്ക്ക്, വാക്‌സിന്റെ പത്ത് കോടി ഡോസ് ഡോ.റെഡ്ഡീസിന് റഷ്യന്‍ ഡയറക്ട് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് (ആര്‍ ഡി ഐ എഫ്) നല്‍കും. സ്പുട്‌നിക് വാക്‌സിന്റെ ക്ലിനിക്കല്‍ പരീക്ഷണം നടന്നുകൊണ്ടിരിക്കുകയാണ്. ലോകത്ത് ആദ്യമായി ഒരു സര്‍ക്കാര്‍ അംഗീകരിക്കുന്ന കൊവിഡ് വാക്‌സിന്‍ കൂടിയാണിത്. റഷ്യന്‍ സര്‍ക്കാറാണ് വാക്‌സിന്‍ അംഗീകരിച്ചത്.

ഈ വര്‍ഷം അവസാനത്തോടെ വാക്‌സിന്‍ വിതരണം ലഭ്യമാക്കുമെന്നാണ് റഷ്യന്‍ അധികൃതര്‍ അറിയിക്കുന്നത്. വാക്‌സിന്‍ വികസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ആഴ്ചകളില്‍ ഇന്ത്യയിലെ റഷ്യന്‍ അംബാസഡര്‍ നികോളയ് കുദാഷെവ് ഇന്ത്യന്‍ അധികൃതരുമായി ചര്‍ച്ച നടത്തിയിരുന്നു.

Latest