വര്‍ക്കലയില്‍ കുടുംബത്തിലെ മൂന്ന് പേര്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍

Posted on: September 15, 2020 6:44 am | Last updated: September 15, 2020 at 8:42 am

തിരുവനന്തപുരം | വര്‍ക്കല വെട്ടൂരില്‍ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ വീട്ടിനുള്ളില്‍ തീ പൊള്ളലേറ്റ് മരിച്ച നിലയില്‍. അച്ഛനും അമ്മയും മകളുമാണ് മരിച്ചത്. വെട്ടൂര്‍ സ്വദേശി ശ്രീകുമാര്‍(60), ഭാര്യ മിനി (55) , മകള്‍ അനന്തലക്ഷ്മി (26) എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങളെല്ലാം കത്തിക്കരിഞ്ഞ നിലയിലാണ്. ശ്രീകുമാറിന്റെ മൃതദേഹം വീടിന്റെ മുകളിലെത്തി നിലയിലും മറ്റ് രണ്ടുപേരുടേത് താഴത്തെ നിലയിലുമാണ് കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.