മന്ത്രി ജലീലിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ സംഘടനകളുടെ സെക്രട്ടേറിയറ്റ് മാര്‍ച്ച് ഇന്ന്

Posted on: September 14, 2020 7:51 am | Last updated: September 14, 2020 at 7:51 am

തിരുവനന്തപുരം | സ്വര്‍ണക്കടത്തു കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തുവെന്നതിന്റെ പേരില്‍ മന്ത്രി കെ ടി ജലീല്‍ രാജിവക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ വിദ്യാര്‍ത്ഥി-യുവജന സംഘടനകള്‍ ഇന്ന് സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ച് നടത്തും. ഇന്നലെ മന്ത്രി യാത്ര ചെയ്തിടത്തെല്ലാം പ്രതിപക്ഷ സംഘടനകള്‍ പ്രതിഷേധവുമായെത്തിയിരുന്നു. പ്രതിഷേധം കൂടുതല്‍ ശക്തമാക്കാനാണ് സംഘടനകളുടെ നീക്കം.

നയതന്ത്ര ബാഗേജ് വഴിയുള്ള സ്വര്‍ണക്കടത്ത് കേസില്‍ ജലീലിനെ കസ്റ്റംസും ഉടന്‍ ചോദ്യം ചെയ്യുമെന്നാണ് സൂചന.