Gulf
നന്മ ഭവനങ്ങളുടെ രണ്ടാംഘട്ട നിർമാണ പ്രവർത്തനങ്ങൾ യൂസഫ് അലി ഉദ്ഘാടനം ചെയ്തു


ഐ ജി. പി വിജയൻ ഐ പി എസ് മുഖ്യ പ്രഭാഷണം നടത്തി. നന്മ ഫൗണ്ടേഷൻ ആലപ്പുഴയുടെ ചെയർമാൻ തോമസ് ജോസഫ് അധ്യക്ഷനായി. മുൻ അംബാസഡർ ശ്രീകുമാർ മേനോൻ, ബി പി സി എൽ കൊച്ചി എക്സിക്യൂട്ടീവ് ഡയറക്ടർ മുരളി മാധവൻ, ജിയോജിത് ഫിനാൻഷ്യൽ സർവീസെസ് എം ഡി. സി ജെ ജോർജ്, ക്രെഡായ് പാസ്ററ് പ്രസിഡന്റ് പോൾ രാജ് ജോസഫ് എന്നിവർ സംസാരിച്ചു.
നന്മ ഫൗണ്ടേഷന്റെ ജില്ലാ തല പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുന്നവരും അമേരിക്ക, ഓസ്ട്രിയ, ഇംഗ്ലണ്ട് തുടങ്ങിയ രാജ്യങ്ങളിൽ നിന്നും നന്മ ഫൗണ്ടേഷന്റെ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകിക്കൊണ്ടിരിക്കുന്ന വിശിഷ്ട വ്യക്തികളും സംഘടനാ പ്രതിനിധികളും ചടങ്ങിൽ സംബന്ധിച്ചു. നന്മ ഫൗണ്ടേഷൻ എറണാകുളം സെക്രട്ടറി രഞ്ജിത് വാര്യർ ചടങ്ങിന് നന്ദി പ്രകാശിപ്പിച്ചു.
ഒന്നാം ഘട്ടത്തിൽ 100 വീടുകളാണ് നിർമിച്ചത്. നാശം സംഭവിച്ച വീടുകളുടെ ഉപയോഗപ്രദമായ അവശിഷ്ടങ്ങൾ പുനരുപയോഗിച്ചുകൊണ്ടും നിർമാണപ്രവർത്തനങ്ങളിൽ അതാതു വീട്ടുകാരെക്കൂടി പങ്കെടുപ്പിച്ചുകൊണ്ടുമാണ് നിർമാണം പൂർത്തിയാക്കിയത്. രണ്ടാം ഘട്ടത്തിൽ നിർമിക്കാൻ ഉദ്ദേശിക്കുന്ന 100 വീടുകളിൽ ആദ്യത്തെ 5 വീടുകളുടെ നിർമാണവും പൂർത്തിയായിട്ടുണ്ട്.
സാമൂഹ്യ പ്രവർത്തന രംഗത്ത് 15 വർഷത്തെ പാരമ്പര്യമുള്ള പ്രസ്ഥാനമാണ് നന്മ ഫൗണ്ടേഷൻ. സമൂഹത്തിലെ വിവിധ ദുർബല വിഭാഗങ്ങളെ പിന്തുണയ്ക്കുന്നതിനായി നന്മ വിവിധ ഇടപെടലുകൾ സംഘടിപ്പിച്ചുവരുന്നുണ്ട്. ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തിൽ കേരളാ പോലീസും മറ്റു ഏജൻസികളുമായി സഹകരിച്ചു നന്മ നടപ്പിലാക്കിയ ഒരു വയറൂട്ടാം, ഒരു വിശപ്പടക്കാം പദ്ധതി വഴി 7 ലക്ഷത്തോളം ഭക്ഷണ പൊതികൾ കേരളത്തിലാകെ വിതരണം ചെയ്തു. 21-ാം നൂറ്റാണ്ടിലെ സാധ്യതകളെ പര്യവേക്ഷണം ചെയ്യുന്നതിന് പ്രാപ്തരാക്കുന്നതിനു വിഭവ പരിമിതി അനുഭവിക്കുന്ന കുടുംബങ്ങളിൽ നിന്നുള്ള പതിനായിരത്തോളം കുട്ടികൾക്ക് നന്മ ലേണിംഗ് സെന്ററുകൾ വഴി പരിശീലനം നൽകി.
---- facebook comment plugin here -----