Connect with us

Kerala

ഇ ഡിക്കു പിന്നാലെ കസ്റ്റംസും മന്ത്രി ജലീലിനെ ചോദ്യം ചെയ്യും

Published

|

Last Updated

കൊച്ചി | സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കസ്റ്റംസും മന്ത്രി കെ ടി ജലീലിനെ ചോദ്യംചെയ്യും. നേരത്തെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) ജലീലിനെ ചോദ്യം ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് കൊച്ചി കസ്റ്റംസ് പ്രിവന്റീവ് വിഭാഗവും ചോദ്യം ചെയ്യലിനൊരുങ്ങുന്നത്. ഇതിനായി ജലീലിന് ഉടന്‍ നോട്ടീസ് നല്‍കും.

നയതന്ത്ര ബാഗേജുമായി ബന്ധപ്പെട്ടാണ് കസ്റ്റംസ് ആക്ട് പ്രകാരം മൊഴിയെടുക്കുക. ജലീലിന്റെ വിശദീകരണം കസ്റ്റംസ് ആക്ട് 108 പ്രകാരമായിരിക്കും രേഖപ്പെടുത്തുക.

Latest