തമിഴ്‌നാട് എം പിയുടെ 89 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ ഇഡി ഉത്തരവ്

Posted on: September 12, 2020 5:19 pm | Last updated: September 12, 2020 at 5:19 pm

ന്യൂഡല്‍ഹി| ഫോറിന്‍ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്റ്റ്(ഫെമ) ലംഘിച്ച തമിഴ് നാട്ടില്‍ നിന്നുള്ള ലോക്‌സഭാ എം പി എസ് ജഗത്രക്ഷകന്റെയും കുടുംബത്തിന്റെയും 89.19 കോടിയുടെ സ്വത്ത് വകകള്‍ കണ്ട്‌കെട്ടാന്‍ എന്‍ഫോഴ്‌സ്മന്റെ് ഡയറക്ടറേറ്റ് ഉത്തരവിട്ടു.

അനധികൃതമായി കൈവശം നേടിയ വസ്തുവകകളുടെ മൂല്യത്തിന് തുല്യമായ സ്വത്താണ് കണ്ടുകെട്ടുന്നതെന്ന് ഇഡി പറഞ്ഞു. ഫെമക്ക് വിരുദ്ധമായി സിംഗപ്പൂര്‍ ആസ്ഥാനമായുള്ള കമ്പനിയുമായി വിദേശ സുരക്ഷ കൈമാറിയതായും ഇഡി പറഞ്ഞു.

ജഗതരക്ഷകനെതിരേ ഇഡിക്ക് ലഭിച്ച വിവരത്തെ തുടര്‍ന്നാണ് നടപടി. റിസര്‍വ് ബേങ്കിന്റെ അനുമതി വാങ്ങാതെ ജഗതരക്ഷകനും മകനും 2017 ജൂണ്‍ 15ന് 70,00,000, 20,00,000 സിംഗപ്പൂര്‍ ഡോളറായ തങ്ങളുടെ ഓഹരി അനധികൃതമായി സംഭാവന ചെയ്തതായി ഫെമ കണ്ടെത്തിയിട്ടുണ്ട്. കേസില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്ന് ഇഡി അറിയിച്ചു.