കോഴിക്കോട് സെന്‍ട്രല്‍ മാര്‍ക്കറ്റില്‍ 111 പേര്‍ക്ക് കൊവിഡ്

Posted on: September 12, 2020 3:01 pm | Last updated: September 12, 2020 at 7:41 pm

കോഴിക്കോട് |  നഗരത്തിലെ പ്രധാന മത്സ്യ മാര്‍ക്കറ്റായ സെന്‍ട്രല്‍ മാര്‍ക്കറ്റില്‍ 111 പേര്‍ക്ക് കൊവിഡ്. ഇന്ന് രാവിലെ 811 പേരില്‍ നടത്തിയ ആന്റജന്‍ ടെസ്റ്റിലാണ് ഇത്രയും പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരില്‍ കൂടുതല്‍ പേരും തീരദേശ മേഖലയിലുള്ളവര്‍ക്കാണ്. നഗരത്തിലെ വലിയ മത്സ്യ മാര്‍ക്കറ്റായ സെന്‍ട്രല്‍ മാര്‍ക്കറ്റില്‍ ദിനേന നൂറ്കണക്കിന് പേരാണ് മത്സ്യം വാങ്ങാന്‍ എത്തുന്നത്. സംസ്ഥാനത്തെ ഹാര്‍ബറുകളില്‍ നിന്ന് പുറമെ അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും ഇവിടേക്ക് മത്സ്യം കണ്ടെയ്‌നറുകളിലും ട്രക്കുകളിലുമായി എത്താറുണ്ട്. ജില്ലയുടെ പല തീരദേശ മേഖലകളിലും ഇപ്പോള്‍ തന്നെ ക്ലസ്റ്ററുകള്‍ നിലനില്‍ക്കുന്നുണ്ട്. പുതിയ സാഹചര്യത്തില്‍ 111 പേരുടെ സമ്പര്‍ക്ക പട്ടിക കണ്ടെത്തുക എന്നത് വലിയ വെല്ലുവിളിയാകുമെന്ന കാര്യം ഉറപ്പാണ്.