അമേരിക്കയില്‍ കാട്ടുതീ; മരണം 15 ആയി

Posted on: September 12, 2020 7:26 am | Last updated: September 12, 2020 at 11:38 am

വാഷിംഗ്ടണ്‍ ഡിസി | അമേരിക്കയില്‍ ഭീതിപരത്തി പടരുന്ന കാട്ടുതീയില്‍ ഇതുവരെ മരിച്ചത് 15 പേര്‍. അഞ്ച് ലക്ഷത്തോളം ആളുകളെയാണ് വീടൊഴിപ്പിച്ച് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയത്.

വടക്കന്‍ കാലിഫോണിയയില്‍ മാത്രം ഇതുവരെ 10 മരണമാണ് സ്ഥിരീകരിച്ചത്. ഇതില്‍ ഏഴുപേരുടെ മൃതദേഹമാണ് കണ്ടെത്താനായത്. ഒറിഗണ്‍, വാഷിങ്ടണ്‍ സംസ്ഥാനങ്ങളിലും അഞ്ചോളം മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ഉയര്‍ന്ന താപനിലയും വീശിയടിക്കുന്ന കാറ്റും തീ കൂടുതല്‍ പടരാന്‍ കാരണമാകുന്നുണ്ട്. തീയണയ്ക്കാനും രക്ഷാപ്രവര്‍ത്തനത്തിനുള്ള ശ്രമങ്ങളെയും ഇത് ബാധിച്ചിട്ടുണ്ട്. 12 സംസ്ഥാനങ്ങളിലായി 43 ലക്ഷം ഏക്കര്‍ ഭൂമി കത്തിനശിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.