ജലീല്‍ രാജിവക്കേണ്ടതില്ല; നിലപാട് വ്യക്തമാക്കി സി പി എം കേന്ദ്ര നേതൃത്വം

Posted on: September 11, 2020 9:19 pm | Last updated: September 12, 2020 at 8:12 am

ന്യൂഡല്‍ഹി | എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) ചോദ്യം ചെയ്തുവെന്നതിന്റെ പേരില്‍ മന്ത്രി കെ ടി ജലീല്‍ രാജിവക്കേണ്ടതില്ലെന്ന് വ്യക്തമാക്കി സി പി എം കേന്ദ്ര നേതൃത്വം. വിഷയം പോളിറ്റ് ബ്യൂറോ ചര്‍ച്ച ചെയ്യേണ്ട സാഹചര്യമില്ലെന്ന് എസ് രാമചന്ദ്രന്‍ പിള്ള പറഞ്ഞു. ജലീലില്‍ നിന്ന് ഏജന്‍സി വിവരങ്ങള്‍ അന്വേഷിക്കുക മാത്രമാണ് ചെയ്തതെന്ന് അദ്ദേഹം വ്യക്തമാക്കി.

ഇ ഡി ചോദ്യം ചെയ്തതിനെ തുടര്‍ന്ന് ജലീലിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തെത്തിയതോടെയാണ് സി പി എം നേതൃത്വം നിലപാട് വെളിപ്പെടുത്തിയത്. സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ഒരു മന്ത്രിയെ ചോദ്യം ചെയ്യുന്നത് ആദ്യത്തെ സംഭവമാണെന്നാണ് പ്രതിപക്ഷം പറയുന്നത്. ബി ജെ പിയും മന്ത്രിയുടെ രാജി ആവശ്യപ്പെട്ടിട്ടുണ്ട്.