ഗുണ്ടകളുമായെത്തി ഖമറുദ്ദീന്‍ 25 കിലോ സ്വര്‍ണം കവര്‍ന്നതായി ആരോപണം

Posted on: September 10, 2020 8:42 pm | Last updated: September 10, 2020 at 8:45 pm

കാസര്‍കോട് | ജ്വല്ലറി നിക്ഷേപതട്ടിപ്പുമായി ബന്ധപ്പെട്ട് നിരവധി പരാതികള്‍ ഉയര്‍ന്നതിന് പിന്നാലെ എം സി ഖമറുദ്ദീന്‍ എം എല്‍ എ ജ്വല്ലറി കൊള്ളയടിച്ചെന്നും ആരോപണം. 2007ല്‍ ഗുണ്ടകളുമായി എത്തി 25 കിലോ സ്വര്‍ണം കവര്‍ന്നെന്ന പരാതിയുമായി തലശ്ശേരിയിലെ മര്‍ജാന്‍ ജ്വല്ലറി ഉടമയായ കെ കെ ഹനീഫയാണ് രംഗത്തെത്തിയത്. അന്ന് മൂന്നര കോടി രൂപ വില വരുന്ന സ്വര്‍ണമാണ് നഷ്ടപ്പെട്ടതെന്നും ഇപ്പോഴതിന്റെ നിരക്ക് പന്ത്രണ്ടര കോടിയോളം വരുമെന്നും ഹനീഫ വ്യക്തമാക്കി.

ഖമറുദ്ദീനെതിരെ തലശ്ശേരി, കൊയിലാണ്ടി കോടതികളില്‍ കേസുണ്ട്. പോലീസിനെ സ്വാധീനിച്ച് കേസ് ഒതുക്കാന്‍ ഖമറുദ്ദീന്‍ ശ്രമിച്ചിരുന്നു. കേസില്‍ കൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും ഒരു ചാനലിന് അനുവദിച്ച അഭിമുഖത്തില്‍ ഹനീഫ പറഞ്ഞു.