നടൻ പരേഷ് റാവൽ നാഷനൽ സ്‌കൂൾ ഓഫ് ഡ്രാമ അധ്യക്ഷൻ

Posted on: September 10, 2020 7:08 pm | Last updated: September 10, 2020 at 7:08 pm

ന്യൂഡൽഹി| ബോളിവുഡ് നടനും ദേശീയ അവാർഡ് ജേതാവുമായ പരേഷ് റാവലി(65)നെ നാഷനൽ സ്‌കൂൾ ഓഫ് ഡ്രാമ അധ്യക്ഷനായി നിയമിച്ചു. നാല് വർഷത്തേക്കാണ് നിയമനം. രാഷ്ട്രപതി ഭവനാണ് അദ്ദേഹത്തെ തിരഞ്ഞെടുത്തതെന്ന് സാംസ്‌കാരിക മന്ത്രി പ്രഹ്ലാദ് സിംഗ് പട്ടേൽ അറിയിച്ചു. വിദ്യാർഥികൾക്കും കലാകാരന്മാർക്കും അദ്ദേഹത്തിന്റെ കഴിവുകൾ പ്രയോജനപ്പെടുത്താൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. അദ്ദേഹത്തെ അഭിനന്ദിക്കുന്നു. പട്ടേൽ ട്വിറ്റിൽ കുറിച്ചു.

നാഷനൽ സ്‌കൂൾ ഓഫ് ഡ്രാമ അധ്യക്ഷ സ്ഥാനം 2017മുതൽ ഔദ്യോഗികമായി ഒഴിഞ്ഞു കിടക്കുകയാണ്. ഇത് വെല്ലുവിളി നിറഞ്ഞതും എന്നാൽ രസകരവുമാണ്. എനിക്ക് നന്നായി അറിയാവുന്ന മേഖലയായതിനാൽ പരമാവധി മെച്ചപ്പെടുത്താൻ താൻ ശ്രമിക്കുമെന്ന് പരേഷ് റാവൽ പി ടി ഐയോട് പറഞ്ഞു.