കാത്തിരിപ്പുകള്‍ക്ക് വിരാമം; റഫാല്‍ ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമായി

Posted on: September 10, 2020 11:37 am | Last updated: September 10, 2020 at 3:36 pm

ന്യൂഡല്‍ഹി | കാത്തിരിപ്പുകള്‍ക്ക് വിരാമം.റഫാല്‍ യുദ്ധവിമാനങ്ങള്‍ ഇന്ന് ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമായി. ആദ്യ ബാച്ചിലെ അഞ്ച് വിമാനങ്ങളാണ് ഇന്ന് ഔദ്യോഗികമായി ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമായത്. അംബാല വ്യോമസേന താവളത്തില്‍ നടന്ന ചടങ്ങില്‍ ഫ്രഞ്ച് പ്രതിരോധ മന്ത്രി ഫ്ളോറന്‍സ് പാര്‍ലി മുഖ്യാതിഥിയായി. ചടങ്ങിന്റെഭാഗമായി വ്യോമാഭ്യാസ പ്രകടനവും നടന്നു.

ചടങ്ങില്‍ പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, സംയുക്ത സേനാമേധാവി ജനറല്‍ ബിപിന്‍ റാവത്ത്, വ്യോമസേനാ മേധാവി എയര്‍ചീഫ് മാര്‍ഷല്‍ ആര്‍.കെ.എസ്. ഭദൗരിയ, പ്രതിരോധ സെക്രട്ടറി ഡോ. അജയ്കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ജൂലായ് 27നാണ് ഫ്രാന്‍സില്‍നിന്ന് ആദ്യ ബാച്ചില്‍പെട്ടവിമാനങ്ങള്‍ ഇന്ത്യയിലെത്തിയത്.58,000 കോടി രൂപ ചെലവിട്ട് 36 റഫാല്‍ വിമാനങ്ങള്‍ വാങ്ങാനാണ് ഇന്ത്യ ഫ്രാന്‍സുമായി കരാറൊപ്പിട്ടുള്ളത്.