ബിനീഷ് കോടിയേരിയെ 11 മണിക്കൂര്‍ ചോദ്യം ചെയ്ത് വിട്ടയച്ചു

Posted on: September 9, 2020 10:20 pm | Last updated: September 10, 2020 at 10:25 am

കൊച്ചി | സ്വര്‍ണക്കടത്തു കേസുമായി ബന്ധപ്പെട്ട് ബിനീഷ് കോടിയേരിയെ ചോദ്യം ചെയ്യുന്നതിന്റെ ആദ്യ ഘട്ടം പൂര്‍ത്തിയായി. 11 മണിക്കൂറോളമാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ ഡി) ചോദ്യം ചെയ്യല്‍ നീണ്ടത്.

മൊഴികള്‍ വിശദമായി വിലയിരുത്തി ഒരാഴ്ചക്കു ശേഷം വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചേക്കുമെന്ന് ഇ ഡി അധികൃതര്‍ സൂചിപ്പിച്ചു.