പന്തീരങ്കാവ് യു എ പി എ കേസ്: അലനും ത്വാഹക്കും ജാമ്യം

Posted on: September 9, 2020 1:11 pm | Last updated: September 9, 2020 at 6:26 pm

കൊച്ചി | പന്തീരാങ്കാവ് യു എ പി എ കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന അലന്‍ ഷുഹൈബിനും, താഹ ഫസലിനും എൻ ഐ  എ കോടതി ജാമ്യം അനുവദിച്ചു. കർശന ഉപാധികളോടെയാണ് ഇരുവർക്കും കോടതി ജാമ്യം അനുവദിച്ചത്. പത്ത് മാസത്തെ ജയിൽ വാസത്തിനൊടുവിലാണ് ഇരുവരും പുറത്തിറങ്ങുന്നത്.

എല്ലാ മാസവും ആദ്യ ശനിയാഴ്ചയും പോലീസ് സ്റ്റേഷനിലെത്തി ഒപ്പിടണം, മാവോയിസ്റ്റ് സംഘടനയുമായി ബന്ധപ്പെടരുത് തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം.

2019 നവംബര്‍ ഒന്നിനായിരുന്നു കോഴിക്കോട് പന്തീരാങ്കാവിലെ വീട്ടില്‍ നടത്തിയ റെയ്ഡിനെത്തുടര്‍ന്ന് ഇരുവരേയും പോലീസ് അറസ്റ്റ് ചെയ്തത്. പിന്നീട് എന്‍ഐഎ കേസ് ഏറ്റെടുക്കുകയായിരുന്നു. കഴിഞ്ഞ ഏപ്രില്‍ 27 ന് കുറ്റപത്രവും സമര്‍പ്പിച്ചു.

 

ALSO READ  പുറത്തിറങ്ങിയെങ്കിലും അലനും ത്വാഹക്കും മേൽ ചാരക്കണ്ണുകൾ