കുട്ടനാട് തങ്ങള്‍ക്കു തന്നെ വേണം; ജോസഫ് വിഭാഗം മുന്നണി നേതാക്കളെ കാണും

Posted on: September 8, 2020 11:36 am | Last updated: September 8, 2020 at 11:36 am

ഇടുക്കി | കുട്ടനാട് സീറ്റ് തങ്ങള്‍ക്ക് തന്നെ വേണമെന്ന ആവശ്യത്തില്‍ ഉറച്ച് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം. ഇക്കാര്യത്തില്‍ ഉടന്‍ പ്രഖ്യാപനം നടത്തണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് നേതാക്കളെ കാണും.

കുട്ടനാട് ഉപ തിരഞ്ഞെടുപ്പടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ യു ഡി എഫ് ഇന്ന് യോഗം ചേരുന്നുണ്ട്. യോഗത്തിനു മുമ്പ് നിലപാട് അറിയിക്കാനാണ് ജോസഫ് വിഭാഗത്തിന്റെ തീരുമാനം.