നെഞ്ചുവേദന; സ്വപ്‌നയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Posted on: September 8, 2020 8:29 am | Last updated: September 8, 2020 at 8:29 am

തൃശൂര്‍ | സ്വര്‍ണ കള്ളക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷിനെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച വൈകീട്ടോടെയാണ് സ്വപ്നയെ വിയ്യൂര്‍ ജയിലില്‍നിന്ന് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചത്.

പരിശോധനയില്‍ ഇ സി ജിയില്‍ വ്യതിയാനം കണ്ടെത്തിയതായാണ് ആശുപത്രി വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന വിവരം.