Connect with us

Kerala

ആംബുലന്‍സില്‍ യുവതിക്ക് പീഡനം; മനുഷ്യാവകാശ കമ്മിഷന്‍ കേസെടുത്തു

Published

|

Last Updated

തിരുവനന്തപുരം | കൊവിഡ് ബാധിതയായ യുവതിയെ ആംബുലന്‍സില്‍ പീഡിപ്പിച്ച സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു.

സംസ്ഥാന പോലീസ് മേധാവിയും ആരോഗ്യ വകുപ്പ് സെക്രട്ടറിയും അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു.

ആംബുലന്‍സ് ഡ്രൈവര്‍മാരുടെ പ്രവര്‍ത്തനം നിരീക്ഷിക്കണമെന്ന് കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റീസ് ആന്റണി ഡൊമിനിക് ഡിജിപിക്ക് നേരത്തേ നിര്‍ദേശം നല്‍കിയിരുന്നു.

Latest