ആറ്റിങ്ങലില്‍ വന്‍ കഞ്ചാവ് വേട്ട; എക്‌സൈസ് പിടിച്ചെടുത്തത് 600 കിലോ

Posted on: September 6, 2020 8:53 am | Last updated: September 6, 2020 at 3:24 pm

തിരുവനന്തപുരം | തിരുവനന്തപുരത്തെ ആറ്റിങ്ങലില്‍ 600 കിലോ കഞ്ചാവ് എക്‌സൈസ് സംഘം പിടികൂടി. കഞ്ചാവുമായെത്തിയ രണ്ട് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. യു പി, ആന്ധ്ര സ്വദേശികളാണ് പിടിയിലായത്. മൈസൂരുവില്‍ നിന്ന് കണ്ടെയിനര്‍ ലോറിയില്‍ കടത്താന്‍ ശ്രമിച്ച കഞ്ചാവാണ് എക്‌സൈസിന്റെ പ്രത്യേക സ്‌ക്വാഡ് നടത്തിയ പരിശോധനയില്‍ പിടിച്ചെടുത്തത്. ഇതിന് കേരളത്തിലെ വിപണിയില്‍ 20 കോടിയോളം രൂപ വിലവരും.

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ലോറിയെ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. കഞ്ചാവ് എത്തിച്ച ചിറയിന്‍കീഴ് സ്വദേശി ഒളിവിലാണ്. എക്‌സൈസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.