സണ്‍റൂഫ്, ഓട്ടോ ഹെഡ്‌ലൈറ്റ്; മികച്ച സവിശേഷതകളുമായി നെക്‌സണ്‍ എക്‌സ്എം(എസ്) എത്തി

Posted on: September 2, 2020 2:58 pm | Last updated: September 2, 2020 at 2:58 pm

ന്യൂഡല്‍ഹി | വിപണിയില്‍ തരംഗമായ നെക്‌സണ് പുതിയ വകഭേദവുമായി ടാറ്റ മോട്ടോഴ്‌സ്. നെകസ്ണ്‍ എക്‌സ്എം (എസ്) എന്നതാണ് പുതിയ മോഡല്‍. 8.36 ലക്ഷം രൂപയാണ് ഡല്‍ഹിയിലെ എക്‌സ് ഷോറൂം വില.

താങ്ങാനാകുന്ന വിലക്ക് മുന്‍നിര സവിശേഷതകളാണ് ഈ മോഡല്‍ ഉപഭോക്താക്കള്‍ക്ക് നല്‍കുന്നത്. ഇലക്ട്രിക് സണ്‍റൂഫ് ആണ് പ്രധാന സവിശേഷത. ഈ സെഗ്മെന്റില്‍ ഇത്തരമൊരു സൗകര്യം നല്‍കുന്ന വാഹനമാണിത്. ഓട്ടോ ഹെഡ്‌ലൈറ്റ്, റെയ്ന്‍ സെന്‍സിംഗ് വൈപറുകള്‍, സ്റ്റിയറിംഗ് മൗണ്ടഡ് കണ്‍ട്രോള്‍ തുടങ്ങിയവ മറ്റ് സവിശേഷതകളാണ്.

പെട്രോള്‍, ഡീസല്‍, ഓട്ടോമാറ്റിക്, മാന്വല്‍ വകഭേദങ്ങളില്‍ നെക്‌സണ്‍ ലഭിക്കും. എക്‌സ്എമ്മില്‍ ഉള്ള ഇലക്ട്രോണിക് സ്റ്റബിലിറ്റി പ്രോഗ്രാം, എല്‍ ഇ ഡി. ഡി ആര്‍ എല്‍, പ്രൊജക്ടര്‍ ഹെഡ്‌ലാമ്പ്, മുന്‍സീറ്റുകളില്‍ എയര്‍ബാഗ് തുടങ്ങിയവ പുതിയ മോഡലിലുമുണ്ട്.

ALSO READ  ബഡാ ദോസ്തുമായി അശോക് ലെയ്‌ലാന്‍ഡ്; വില 7.75 ലക്ഷം മുതല്‍