Gulf
തബര്‍ജല്‍ വര്‍ക്ക് ഷോപ്പ് മേഖലയില്‍ തീപ്പിടിത്തം
		
      																					
              
              
            
അല്‍ ജൗഫ് | സഊദി അറേബ്യയില്‍ അല്‍ ജൗഫ് പ്രവിശ്യയിലെ തബര്‍ജല്‍ വ്യവസായ മേഖലയില്‍ തീപ്പിടിത്തം. അല്‍ ജൗഫിലെ വര്‍ക്ക് ഷോപ്പ് പ്രദേശത്തെ മാലിന്യ കൂമ്പാരത്തിലാണ് തീ പിടിച്ചത്.
തീപ്പിടിത്തത്തില്‍ നാല് കാറുകള്‍ കത്തിനശിച്ചു. മണിക്കൂറുകളുടെ പരിശ്രമത്തില്‍ സഊദി സിവില്‍ ഡിഫന്‍സ് ടീം തീയണച്ചതായി അല്‍ ജൗഫ് സിവില്‍ ഡിഫന്‍സ് ഡയറക്ടറേറ്റ് മാധ്യമ വക്താവ് ക്യാപ്റ്റന്‍ അബ്ദുര്‍റഹ്മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ ദുവായിഹി അറിയിച്ചു.
തബര്‍ജല്‍ മുനിസിപ്പാലിറ്റി, ട്രാഫിക്, സെക്യൂരിറ്റി പട്രോളിംഗ്, സിവില്‍ ഡിഫന്‍സ് ടീമുകളുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവര്‍ത്തങ്ങള്‍ നടത്തിയത്.
    ---- facebook comment plugin here -----						
  
  			

            
								
          
            
								
          
            
								
          
            
								
          
            
								
          
            
								
          
