Kerala
കെ എ എസ് പ്രാഥമിക ഫലം പ്രഖ്യാപിച്ചു; ഓപ്പണ്‍ മെറിറ്റില്‍ 2160 പേര്‍

തിരുവനന്തപുരം | കേരള സംസ്ഥാന സിവില്‍ സര്‍വീസിലെ ഏറ്റവും ഉയര്‍ന്ന തസ്തികയായ കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസിലെ ഓഫീസര്‍ (ജൂനിയര്‍ ടൈം സ്കെയില്‍) തസ്തികയുടെ പ്രാഥമിക പരീക്ഷാഫലം പ്രഖ്യാപിച്ചു. സ്ട്രീം 1 ല്‍ 2160 പേരെയും സ്ട്രീം 2 ല്‍ 1048 പേരെയുമാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. മെയിന്‍ പരീക്ഷ നവംബര്‍ 21, 22 തീയതികളില്‍ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് മേഖലകളിലായി നടത്തും.
2020 ഫെബ്രുവരി 22 നാണ് പ്രാഥമിക പരീക്ഷ നടന്നത്. മൂന്ന് സ്ട്രീമുകളിലായി നടത്തിയ പരീക്ഷയുടെ സ്ട്രീം 1, സ്ട്രീം 2 വിഭാഗങ്ങളില്‍ പരീക്ഷ എഴുതിയവരുടെ ഫലമാണ് ഇപ്പോള്‍ പ്രഖ്യാപിച്ചത്. സംസ്ഥാനത്തെ ഭരണംസംവിധാനം തന്നെ ഉടച്ചുവാർത്ത് കാര്യക്ഷമവും ജനസൗഹാർദപരവുമാക്കുമെന്ന തിരഞ്ഞെടുപ്പ് വാഗ്ദാനമാണ് ഇതോടെ പൂർത്തീകരണത്തിലേക്ക് എത്തുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
---- facebook comment plugin here -----