Covid19
കൊവിഡ്: കേന്ദ്രസംഘം നാളെ ജമ്മുകശ്മീര്‍ സന്ദര്‍ശിക്കും

ശ്രീനഗര്‍| ജമ്മുകശ്മീരില്‍ കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നതിനെ തുടര്‍ന്ന് ഡോ. വി കെ പോളിന്റെ നേതൃത്വത്തിലുള്ള കേന്ദ്രസംഘവും എന്‍സിഡിസി ഡയറക്ടറും നാളെ കശ്മീര്‍ സന്ദര്‍ശിക്കും. ശ്രീനഗര്‍, ബാരാമുള്ള, പുല്‍വാമ എന്നിവിടങ്ങളിലാണ് സന്ദര്‍ശനം നടത്തുക.
കഴിഞ്ഞ ദിവസം 701 പുതിയ കേസുകളാണ് ജമ്മുകശ്മീരില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ കേസുകളുടെ എണ്ണം 33,776 ആയി വര്‍ധിച്ചു. ചൊവ്വാഴ്ച മാത്രം 14 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. 11 മരണങ്ങള്‍ കശ്മീരിലും മൂന്ന് പേര്‍ ജമ്മു മേഖലയിലുമാണ് മരിച്ചത്. കേന്ദ്രഭരണ പ്രദേശത്ത് ഇതുവരെ 638 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
നിലവില്‍ 7544 സജീവ കേസുകള്‍ സംസ്ഥാനത്തുണ്ട്. 25,594 പേര്‍ ഇതുവരെ രോഗമുക്തി നേടി. ശ്രീനഗറില്‍ ഇന്നലെ മാത്രം 208 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ അഞ്ച് ദിവസമായി ശ്രീനഗര്‍ ജില്ലയില്‍് ഇത് നാലാം തവണയാണ് 200ന് മുകളില്‍ കേസുകള്‍ വര്‍ധിക്കുന്നതെന്നും അധികൃതര്‍ പറഞ്ഞു. അതേസമയം, മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ പൂഞ്ച് ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫീസ് അടച്ചിട്ടു. എന്തെങ്കിലും അടിയന്തര സാഹചര്യമുണ്ടായാല്‍ ഫോണിലൂടെ ബന്ധപ്പെടണമെന്നും പോലീസ് നിര്‍ദേശിച്ചു.