Connect with us

Covid19

ചേതൻ ചൗഹാന്റെ മരണത്തിൽ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് ശിവസേന

Published

|

Last Updated

ലക്‌നോ | കൊവിഡ് ബാധിച്ച് മരിച്ച യു പി മന്ത്രി ചേതൻ ചൗഹാന്റെ മരണത്തിൽ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് ശിവസേന രംഗത്തെത്തി. ലക്‌നോവിലെ സർക്കാർ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ചേതനെ ഏത് സാഹചര്യത്തിലാണ് ഗുഡ്ഗാവിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയതെന്ന് സർക്കാർ വ്യക്തമാക്കണം. സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് ശിവസേനാ നേതാക്കൾ ഗവർണർ ആനന്ദിബെൻ പട്ടേലിനെ സന്ദർശിച്ച് നിവേദനം കൈമാറി.

ഈ മാസം 16 നാണ് 73കാരനായ ചൗഹാൻ കൊവിഡ് ബാധിച്ച് മരിച്ചത്. തുടക്കത്തിൽ ലക്‌നോവിലെ സഞ്ജയ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ പ്രവേശിപ്പിച്ച ചൗഹാനെ വൃക്ക സംബന്ധമായ അസുഖങ്ങൾ കാരണം ആരോഗ്യം വഷളായതിനെ തുടർന്ന് ഗുഡ്ഗാവിലെ മേദാന്ത ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഏത് സാഹചര്യത്തിലാണ് അദ്ദേഹത്തെ എസ് ജി പി ജി ഐയിൽ നിന്ന് മേദാന്ത ആശുപത്രിയിലേക്ക് മാറ്റിയത്. പ്രമുഖ ആശുപത്രിയായ എസ് ജി പി ജി ഐയിൽ സർക്കാറിന് വിശ്വാസമില്ലേ. നേതാക്കൾ പ്രസ്താവനയിൽ ചോദിച്ചു. ചൗഹാൻ മരിച്ചത് കൊവിഡ് ബാധിച്ചല്ല. എസ് ജി പി ജി ഐയിലെ ചികിത്സാപിഴവ് മൂലമാണെന്ന് സമാജ് വാദി പാർട്ടി എം എൽ സി സുനിൽ സിംഗ് സജാൻ നേരത്തേ ആരോപിച്ചിരുന്നു.

---- facebook comment plugin here -----