Connect with us

Covid19

ഹരിയാന ഗതാഗത മന്ത്രിക്ക് കൊവിഡ് സ്ഥിരീകരിച്ചു

Published

|

Last Updated

ചണ്ഡീഗഢ് | ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാറിന് കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചതിന് പിന്നാലെ അദ്ദേഹത്തിന്റെ മന്ത്രിസഭയിലെ ഗതാഗത മന്ത്രി മൂൽ ചന്ദ് ശർമക്കും വൈറസ് ബാധ സ്ഥിരീകരിച്ചു. തനിക്ക് കൊവിഡ് പോസിറ്റീവാണെന്നും കുറച്ചുദിവസങ്ങളായി താനുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവരോട് സ്വയം നിരീക്ഷണത്തിൽ പോകാനും മന്ത്രി അഭ്യർഥിച്ചു. ശൈത്യകാല സമ്മേളനം ആരംഭിക്കുന്നതിന് രണ്ട് ദിവസം മുമ്പ് നിയമസഭാ സ്പീക്കർ ജിയാൻ ചന്ദ് ഗുപ്തക്കും രണ്ട് ബി ജെ പി എം എൽ എമാർക്കും വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു.

കേന്ദ്ര ജൽ ശക്തി മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്തുമായി കൂടിക്കാഴ്ചനടത്തി ആറ് ദിവസത്തിന് ശേഷമാണ് ഹരിയാന മുഖ്യന്ത്രി മനോഹർ ലാൽ ഖട്ടാറിന് കൊവിഡ് സ്ഥിരീകരിച്ചത്.

---- facebook comment plugin here -----

Latest