Connect with us

Kerala

കൊവിഡ് നിരീക്ഷണത്തിലായിരുന്ന യുവാവിനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച കേസില്‍ ആറ് പേര്‍ അറസ്റ്റില്‍

Published

|

Last Updated

കണ്ണൂര്‍ | കൂത്തുപറമ്പില്‍ കൊവിഡ് നിരീക്ഷണ കേന്ദ്രത്തില്‍ നിന്ന് യുവാവിനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച കേസില്‍ ആറ് പേര്‍ അറസ്റ്റിലായി. സ്വര്‍ണണക്കടത്ത് സംഘമാണ് യുവാവിനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതെന്നാണ് പോലീസ് പറയുന്നത്. വിദേശത്ത് നിന്ന് കൊടുത്തയച്ച സ്വര്‍ണം യുവാവ് മറിച്ച് വിറ്റതായി അറസ്റ്റിലായവരുടെ മൊഴിയുണ്ട്. സംഘത്തിലുള്ള മറ്റുള്ളവര്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായി പോലീസ് പറഞ്ഞു.

ഗള്‍ഫില്‍ നിന്ന് വന്ന പേരാമ്പ്ര സ്വദേശി ദിന്‍ഷാദിനെയാണ് കൂത്തുപറമ്പിലെ സ്വകാര്യ ലോഡ്ജില്‍ നിന്ന് ഒരു സംഘം തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്. മലപ്പുറത്ത് നിന്ന് മൂന്ന് വാഹനങ്ങളിലായാണ് സംഘമെത്തിയത്. തട്ടിക്കൊണ്ടുപോകാനുള്ള നീക്കം ദിന്‍ഷാദിനൊപ്പമുള്ള മറ്റൊരു സംഘം തടയുകയും ചെയ്തു.
ഇരുഭാഗങ്ങളിലും പെട്ട ആറ് പേരെയും തട്ടിക്കൊണ്ടുപോകാനെത്തിയവര്‍ സഞ്ചരിച്ച കാറും പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

 

---- facebook comment plugin here -----

Latest